ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്ത വർഷം

രണ്ടു പതിറ്റാണ്ടിന് ശേഷമാണ് മാർപ്പാപ്പ ഇന്ത്യയിലേക്ക് എത്തുന്നത്. കേരളവും ഗോവയുമാണ് പരിഗണനയിൽ. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിക്കുകയും ചെയ്‌തിരുന്നു.

By Trainee Reporter, Malabar News
pope francis
Ajwa Travels

സുഡാൻ: ഫ്രാൻസിസ് മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് മാർപ്പാപ്പ ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിക്കുകയും ചെയ്‌തിരുന്നു. സുഡാൻ സന്ദർശനത്തിന് ശേഷം റോമിലേക്ക് മടങ്ങുമ്പോഴാണ് മാർപ്പാപ്പ ഇന്ത്യാ സന്ദർശനത്തെ കുറിച്ച് പ്രതികരിച്ചത്.

അടുത്ത വർഷം, ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കേരളവും ഗോവയുമാണ് പരിഗണനയിൽ. അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണ്. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപ്പാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999ൽ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.

വത്തിക്കാനിലെ പേപ്പൽ ഹൗസിലെ ലൈബ്രറിയിൽ വെച്ചായിരുന്നു മോദിയും മാർപ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്. കൂടിക്കാഴ്‌ച ഒരു മണിക്കൂറോളം നീണ്ടുനിന്നിരുന്നു. രണ്ടു പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും മാർപ്പാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ച ആയിരുന്നു അത്. കൂടിക്കാഴ്‌ചയിൽ മോദി മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം മാർപ്പാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചിരുന്നു.

Most Read: ‘ഓപ്പറേഷൻ ആഗ്’; സംസ്‌ഥാന വ്യാപക പരിശോധന- പിടിയിലായത് 2507 ഗുണ്ടകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE