അശ്ളീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ളാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രം
ന്യൂഡെൽഹി: അശ്ളീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ളാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി വാർത്താ വിതരണ മന്ത്രാലയം. മൂഡ്എക്സ് വിഐപി, കോയൽ പ്ളേപ്രോ, ഡിജിമൂവി പ്ളക്സ്, ഫീൽ, ജുഗ്നു എന്നീ പ്ളാറ്റ്ഫോമുകളെയാണ് നിരോധിച്ചത്.
അശ്ളീലവും...
‘എഐ യന്ത്രങ്ങളെ ബുദ്ധിയുള്ളവരാക്കി, മനുഷ്യന്റെ കഴിവുകളെ വർധിപ്പിച്ചു’
ന്യൂഡെൽഹി: നിർമിതബുദ്ധി (എഐ) യന്ത്രങ്ങളെ ബുദ്ധിയുള്ളവരാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിലുപരിയായി അത് മനുഷ്യന്റെ കഴിവുകളെ പലമടങ്ങ് വർധിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ സാങ്കേതിക നൈപുണ്യമുള്ളവരുടെ കേന്ദ്രമായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ...
‘നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഇന്ത്യ വിട്ടുപോകാം’; വാട്സ് ആപ്പിനോട് സുപ്രീം കോടതി
ന്യൂഡെൽഹി: ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം വിട്ടുപോകാൻ മെസേജിങ് ആപ്പായ വാട്സ് ആപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇന്ത്യൻ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അവരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും...
ഓസ്ട്രേലിയ മാതൃക; കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ
പനാജി: സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ അപകടകരമായി ബാധിക്കുന്നുവെന്ന ആശങ്കൾക്കിടയിൽ ഓസ്ട്രേലിയയെ മാതൃകയാക്കാനുള്ള നീക്കവുമായി ഗോവ. 16 വയസിൽ താഴെയുള്ള കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നീക്കമാണ് ഗോവ സർക്കാർ...
വാട്സ് ആപ്, ഇൻസ്റ്റഗ്രാം ആപ്പുകളിലെ എഐ ചാറ്റ് ഫീച്ചറുകൾ; കുട്ടികൾക്ക് നിയന്ത്രണം
ന്യൂഡെൽഹി: വാട്സ് ആപ്, ഇൻസ്റ്റഗ്രാം ആപ്പുകളിലെ എഐ ഉപയോഗത്തിൽ കുട്ടികൾക്ക് നിയന്ത്രണം. സോഷ്യൽ മീഡിയകളിൽ എഐ ഉപയോഗിച്ച് സാങ്കൽപ്പിക കഥാപാത്രങ്ങളെ ഉണ്ടാക്കി ചാറ്റ് ചെയ്യുന്ന ഫീച്ചർ ഉപയോഗിക്കാൻ ഇനിമുതൽ പ്രായപൂർത്തിയാകണം.
ഉപഭോക്താക്കൾക്ക് അവരുടെ പേരിൽ...
ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു
ബഹിരാകാശ ചരിത്രത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ, ഐതിഹാസിക വനിത ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. നീണ്ട 27 വർഷക്കാലത്തെ പ്രവർത്തന കാലയളവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ...
ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി; ചരിത്രത്തിലാദ്യം
കാലിഫോർണിയ: ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ-11 ദൗത്യ സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.11നാണ് കാലിഫോർണിയ...
വിക്ഷേപണ പാതയിൽ നിന്ന് വ്യതിചലിച്ചു; പിഎസ്എൽവി-സി62 ദൗത്യം പരാജയപ്പെട്ടു
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി62 ദൗത്യം പരാജയപ്പെട്ടു. ഭൂമിയിൽ നിന്ന് വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് പിന്നീട് വിക്ഷേപണ പാതയിൽ നിന്ന് വ്യതിചലിക്കുകയും മൂന്നാംഘട്ടത്തിൽ നിയന്ത്രണം നഷ്ടമാകുകയും ചെയ്തതായി ഐഎസ്ആർഒ അറിയിച്ചു.
ഐഎസ്ആർഒയുടെ 2026ലെ ആദ്യ വിക്ഷേപണമായിരുന്നു...









































