താനൂർ കസ്‌റ്റഡി മരണം: നാല് പൊലീസുകാരെ സിബിഐ അറസ്‌റ്റ് ചെയ്‌തു

സംഭവവുമായി ബന്ധപ്പെട്ട് 8 പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. 4 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്‌തു. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്.

By Desk Reporter, Malabar News
Tanur police custody death
Tanur police custody death
Ajwa Travels

മലപ്പുറം: താനൂർ പൊലീസ് കസ്‌റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്‌ഥരെ അറസ്‌റ്റു ചെയ്‌ത്‌ സിബിഐ സംഘം. ഒന്നാം പ്രതി താനൂർ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സിപിഒ ആല്‍ബിന്‍ അഗസ്‌റ്റിൻ, മൂന്നാം പ്രതി കൽപകഞ്ചേരി സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സിപിഒ വിപിന്‍ എന്നിവരാണ് അറസ്‌റ്റിലായത്‌.

ലഹരി വസ്‌തുക്കളുമായി അറസ്‌റ്റിലായ താമിർ ജിഫ്രി താനൂർ പൊലീസിന്റെ കസ്‌റ്റഡിഡിയിലിരിക്കെ 2023 ഓഗസ്‌റ്റ് ഒന്നിനാണു മരിച്ചത്. കസ്‌റ്റഡി മർദനം മരണകാരണമായതായി ആരോപണമുയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 8 പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. 4 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്‌തു. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്‌തികരമല്ലെന്നു കാണിച്ചു താമിർ ജിഫ്രിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് സിബിഐക്കു കൈമാറുകയായിരുന്നു.

MOST READ | പൊതുസ്‌ഥലത്തെ ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE