Tue, Apr 30, 2024
35 C
Dubai

700-ലധികം ട്രാൻസ്‌ഫോർമറുകൾ തകർന്നു, ലോഡ് ഷെഡിങ് വേണം; സർക്കാരിനോട് കെഎസ്ഇബി

കൊച്ചി: സംസ്‌ഥാനത്ത്‌ ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ വീണ്ടും സമീപിച്ച് കെഎസ്ഇബി. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം. അണക്കെട്ടുകളിൽ...

പി ജയരാജൻ വധശ്രമക്കേസ്; സുപ്രീം കോടതിയിൽ അപ്പീലുമായി സംസ്‌ഥാന സർക്കാർ

ന്യൂഡെൽഹി: മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ഒരാളൊഴികെ എട്ട് പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്‌ഥാന സർക്കാർ. പ്രതികളെ ശിക്ഷിക്കാൻ മതിയായ...

അച്ചടക്ക നടപടി നേരിട്ട ഹരിത നേതാക്കൾക്ക് യൂത്ത് ലീഗ് ഭാരവാഹിത്വം തിരികെ നൽകി

കോഴിക്കോട്: അച്ചടക്ക നടപടി നേരിട്ട 'ഹരിത' നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം തിരികെ നൽകി മുസ്‌ലിം ലീഗ്. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറിയായി നിയമിച്ചു. മുഫീദ തസ്‌നിയെ ദേശീയ വൈസ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് അന്തിമ കണക്ക് പുറത്ത്; കേരളത്തിൽ 71.27% പോളിങ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്‌ഥാനത്ത്‌ 71.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്‌ജയ്‌ കൗൾ അറിയിച്ചു. സംസ്‌ഥാനത്ത്‌ ആകെയുള്ള 2,77,49,158...

മേയറുടെ വാദം പൊളിയുന്നു; സീബ്രാ ലൈനിൽ കാർ നിർത്തി ബസ് തടഞ്ഞു- ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ മേയർ ആര്യ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആർടിസി ബസ് തടഞ്ഞിട്ടില്ലെന്ന മേയറുടെ വാദമാണ് പൊളിയുന്നത്. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ്...

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുന് വധശിക്ഷ

വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുന് വധശിക്ഷ. വയനാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2021ലാണ് വയനാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. നെല്ലിയമ്പത്തെ പത്‌മാലയത്തിൽ കേശവൻ...

സംസ്‌ഥാനത്ത്‌ ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല; മന്ത്രി കെ കൃഷ്‌ണൻകുട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല. അമിത ഉപയോഗം മൂലം സംഭവിക്കുന്നതാണ്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും...

വെള്ളാനിക്കര ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ; ദുരൂഹത

തൃശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരിച്ചത്. ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷൻ ആത്‍മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക നിഗമനം....
- Advertisement -