കേരളം ഉൾപ്പടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ

കേരളം ഉൾപ്പടെ രാജ്യത്തെ 98 ലോക്‌സഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 26നാണ് തിരഞ്ഞെടുപ്പ് നടക്കുക.

By Trainee Reporter, Malabar News
Election
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളം ഉൾപ്പടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ നാമനിർദ്ദേശ പത്രിക ഇന്ന് മുതൽ സമർപ്പിച്ച് തുടങ്ങാം. ഏപ്രിൽ നാലാം തീയതി വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർമാർക്ക് മുമ്പാകെ രാവിലെ 11 മണിമുതൽ വൈകിട്ട് മൂന്നുവരെ പത്രിക സമർപ്പിക്കാം.

പൊതു അവധികൾ പരിഗണിച്ച് മാർച്ച് 29, 31, ഏപ്രിൽ ഒന്ന് തീയതികളിൽ നാമനിർദ്ദേശ പത്രിക നൽകാനാവില്ല. ഏപ്രിൽ അഞ്ചിന് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. ഏപ്രിൽ എട്ടാം തീയതി വരെയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. കേരളം ഉൾപ്പടെ രാജ്യത്തെ 98 ലോക്‌സഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 26നാണ് തിരഞ്ഞെടുപ്പ് നടക്കുക.

കേരളത്തിൽ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റതവണയായാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ഒരു സീറ്റിലൊതുങ്ങിയ എൽഡിഎഫ് ഇക്കുറി തിരിച്ചുവരവ് സ്വപ്‌നം കാണുമ്പോൾ, തുടർഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കേരളത്തിൽ നിന്ന് രണ്ടു കേന്ദ്രമന്ത്രിമാർ ഇക്കുറി ജനവിധി തേടുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൽസരിക്കുന്ന വയനാട് ഉൾപ്പടെ ദേശീയ ശ്രദ്ധയിലുള്ള മണ്ഡലങ്ങളും സംസ്‌ഥാനത്തുണ്ട്.

Most Read| ഹരിത വിവാദം; അച്ചടക്ക നടപടി പിൻവലിച്ചു- നേതാക്കളെ തിരിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE