ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തയ്യാറായതില്‍ പ്രതികരണവുമായി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. രാഹുലും പ്രിയങ്കയുമെങ്കിലും വിഷയത്തില്‍ തെരുവില്‍ ഇറങ്ങിയതില്‍ സന്തോഷമുണ്ട്. പൊലീസിന് അവരെ തടയാന്‍ അധികാരമില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു
‘ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുലും പ്രിയങ്കയും തെരുവിലിറങ്ങിയതില്‍ സന്തോഷമുണ്ട്. പൊലീസിനെ അവരെ തടയാനും തള്ളിയിടാനും തടങ്കലില്‍വെക്കാനും ഒരു കാരണവുമില്ല’, അദ്ദേഹം ട്വീറ്റ് ചെയ്‌തു.
I am glad that at least Rahul & Priyanka are out on the streets & tried to go to meet the Dalit rape victim’s family in Hathras. There was no cause for the police to stop, push them around&detain them. This could become the Belchi moment for the Congress which revived it in 1977
— Prashant Bhushan (@pbhushan1) October 1, 2020
ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് കസ്‌റ്റഡിയില്‍ എടുത്തിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടി. പോലീസിന്റെ നടപടിയില്‍ പ്രധിഷേധം കനത്തതോടെ വിട്ടയക്കുകയായിരുന്നു.
Read also: രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌ത സംഭവം ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി