തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കടുത്ത ചൂട് പാലക്കാട്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 40 ഡിഗ്രി ചൂടാണ് പാലക്കാട് പരമാവധി രേഖപ്പെടുത്തുകയെന്ന് മുന്നറിയിപ്പിൽ പറയുന്നു. കൊല്ലത്തും തൃശൂരും പരമാവധി 39 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തുക.
മറ്റു ജില്ലകളിൽ ഇങ്ങനെ: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസർഗോഡ്- 37 ഡിഗ്രി, എറണാകുളം-36 ഡിഗ്രി, ഇടുക്കി, വയനാട്- 35 ഡിഗ്രി. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ അന്തരീക്ഷ ആർദ്രത 55-65% പരിധിയിലായിരിക്കാൻ സാധ്യതയുള്ളതിനാൽ ഉയർന്ന ചൂടോട് കൂടിയ അസ്വസ്‌ഥയുള്ള കാലാവസ്‌ഥക്ക് സാധ്യതയുണ്ട്.
പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂർ കൂടി ഉഷ്‌ണതരംഗ സാഹചര്യം തുടരാനും സാധ്യതയുണ്ട്. പ്രദേശവാസികളും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്നലെ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്താവുന്ന ഉയർന്ന താപനില എന്ന മുന്നറിയിപ്പ് പറയുന്നതിനേക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനില സാധാരണയേക്കാൾ 3.6 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തിയിരുന്നു.
Most Read| കൊവിഡ് സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കി; വിശദീകരിച്ച് കേന്ദ്രം