തിരുവനന്തപുരം: സംസ്‌ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകൾക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടും കേന്ദ്ര കാലാവസ്‌ഥാ വിഭാഗം ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട് ഓറഞ്ച് അലർട് തുടരുകയാണ്. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ആപ്പുഴയിൽ രാത്രി താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി, വയനാട്, ഒഴികെ എല്ലാ ജില്ലകളിലും ഉയർന്ന താപനിലാ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്ന് മുതൽ മേയ് രണ്ടുവരെ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ ഓറഞ്ച് അലർട്ടാണ്.
ഇന്ന് മുതൽ മേയ് നാലുവരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 39 വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37 വരെയും ഉയരാൻ സാധ്യതയുണ്ട്.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി