ചരിത്രത്തിലാദ്യം; പരിയാരം മെഡിക്കൽ കോളേജിൽ കെഎസ്‌യു സഖ്യത്തിന് വിജയം

By Trainee Reporter, Malabar News
kerala students union
Rep. Image
Ajwa Travels

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു- എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം. 30 വർഷമായി എസ്എഫ്ഐ എതിരില്ലാതെ വിജയിച്ച ക്യാമ്പസിലാണ് ഇത്തവണ ഭരണമാറ്റം സംഭവിച്ചത്. ആകെയുള്ള 15 സീറ്റുകളിൽ 12 സീറ്റുകളും കെഎസ്‌യു സഖ്യം നേടി.

മൂന്ന് സീറ്റുകളിൽ എതിരില്ലാതെ എസ്എഫ്ഐ തിരഞ്ഞെടുക്കപ്പെട്ടു. ചെയർമാനായി ഹിഷാം മുനീർ, വൈസ് ചെയർമാനായി അമീൻ എസ് സജിത എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. പത്ത് മേജർ സീറ്റിൽ ഒരെണ്ണത്തിൽ മാത്രമാണ് എസ്എഫ്ഐ വിജയിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി ഏകപക്ഷീയമായി എസ്എഫ്ഐക്ക് ആധിപത്യം ഉണ്ടായിരുന്ന യൂണിയനാണ് യൂണിറ്റുണ്ടാക്കി ആദ്യവർഷം തന്നെ യുഡിഎഫ് പിടിച്ചെടുത്തത്.

Most Read| ബിഹാറിന് പ്രത്യേക പദവി വേണം; ആവശ്യം ആവർത്തിച്ച് നിതീഷ് കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE