ചെന്നൈ- നാഗർകോവിൽ വന്ദേഭാരത് പരീക്ഷണ ഓട്ടം വിജയകരം; ഉൽഘാടനം ഉടൻ

തിരുവനന്തപുരത്ത് നിന്ന് 12.05നുള്ള ബെംഗളൂരു- കന്യാകുമാരി ഐലൻഡ് എക്‌സ്‌പ്രസ് നാഗർകോവിൽ- ചെന്നൈ വന്ദേഭാരതിന് കണക്‌ഷനാകും.

By Trainee Reporter, Malabar News
vande bharat-chennai
Ajwa Travels

നാഗർകോവിൽ: ചെന്നൈ- എഗ്‌മോർ- നാഗർകോവിൽ വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. 742 കിലോമീറ്റർ ദൂരം എട്ട് മണിക്കൂർ 50 മിനിറ്റ് കൊണ്ട് വന്ദേഭാരത് പിന്നിട്ടു. ചെന്നൈ എഗ്‌മോറിൽ നിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്‌ക്ക് 1.50ന് നാഗർകോവിൽ ജങ്ഷനിൽ എത്തി. മടക്ക ട്രെയിൻ 2.20ന് തിരിച്ചു രാത്രി 11.15ന് ചെന്നൈയിൽ എത്തി.

എട്ട് കോച്ചുകളുള്ള വന്ദേഭാരതാണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിച്ചത്. വന്ദേഭാരത് ആഴ്‌ചയിൽ ആറുദിവസം സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് പരീക്ഷണ ഓട്ടം നടത്തിയത്. തിരുവനന്തപുരം ഡിവിഷൻ സീനിയർ ഓപ്പറേഷൻസ് മാനേജർ എ വിജുവിൻ, ഉദ്യോഗസ്‌ഥരായ എസ്‌ ഹരീഷ്, ബിജു നാരായണൻ, പാർഥസാരഥി, മുത്തുകുമാർ തുടങ്ങിയവർ ട്രെയിനിൽ ഉണ്ടായിരുന്നു. പരീക്ഷണ ഓട്ടം തൃപ്‌തികരമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

വന്ദേഭാരതിന്റെ ഉൽഘാടനം പ്രധാനമന്ത്രിയുടെ തീയതി ലഭിച്ചാൽ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നിന്ന് 12.05നുള്ള ബെംഗളൂരു- കന്യാകുമാരി ഐലൻഡ് എക്‌സ്‌പ്രസ് നാഗർകോവിൽ- ചെന്നൈ വന്ദേഭാരതിന് കണക്‌ഷനാകും. ഐലൻഡ് ഉച്ചയ്‌ക്ക് 1.50ന് നാഗർകോവിലിൽ എത്തും. 2.20നാണ് വന്ദേഭാരത് പുറപ്പെടുക.

Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE