3 വയസുകാരന്റെ ശരീരത്തിൽ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചു; മുത്തച്ഛൻ അറസ്‌റ്റിൽ

By Trainee Reporter, Malabar News
The teacher grabbed the student who had grown his hair in Changaramkulam
Representational Image
Ajwa Travels

തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസുകാരന്റെ ശരീരത്തിൽ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിൽസയിലാണ്. കുട്ടിയുടെ മുത്തച്ഛനാണ് പൊള്ളലേൽപ്പിച്ചത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഈ മാസം 24നായിരുന്നു സംഭവം നടന്നത്.

കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് പൊള്ളലേൽപ്പിച്ചത്. ജോലിക്ക് പോയതിനാൽ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു. മുത്തച്ഛൻ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് കുട്ടിയുടെ പിതാവ് അഭിജിത് പറഞ്ഞു. ചൈൽഡ്‌ലൈൻ വഴി പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിക്കുന്നു.

പൊള്ളലേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിന് പിന്നാലെ മുത്തച്ഛനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണന്തലയിലെ ഉത്തമനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ്.

Most Read| ഇനി പോക്കറ്റ് കാലിയാകും; മൊബൈൽ നിരക്ക് വർധിപ്പിച്ച് ജിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE