തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. പോലീസ് ഉദ്യോഗസ്‌ഥർ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും. തൃശൂർ പൂരം പോലീസ് അലങ്കോലമാക്കിയെന്ന ആരോപണത്തിലടക്കമാണ് മൊഴിയെടുക്കുക.
പിവി അൻവർ, എംആർ അജിത് കുമാർ എന്നിവരുടെ മൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇരുവരുടെയും മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്. അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ച സംബന്ധിച്ച ചോദ്യങ്ങളൊന്നും ഉണ്ടായില്ലെന്നാണ് വിവരം.
വിശദമായി ചോദ്യങ്ങളുമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കാനും നീക്കമുണ്ട്. അതിനിടെ, തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് താൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട് കൈമാറാൻ തയ്യാറാണെന്ന് അജിത് കുമാർ അറിയിച്ചിട്ടുണ്ട്. അൻവറിന്റെ പരാതിയിൽ അന്വേഷണം പൂർത്തിയാക്കാൻ ഒരുമാസത്തെ സമയമാണ് ഡിജിപിക്ക് സർക്കാർ അനുവദിച്ചിരിക്കുന്നത്.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ