മലപ്പുറത്ത് നാല് വിദ്യാർഥികൾക്ക് ഷിഗല്ല സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്

By Trainee Reporter, Malabar News
Shigella
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ വീണ്ടും ഷിഗല്ല രോഗബാധ. മലപ്പുറത്ത് നാല് വിദ്യാർഥികൾക്ക് ഷിഗല്ല സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌.

ഭക്ഷ്യവിഷബാധയേറ്റ 127 കുട്ടികൾ ചികിൽസ തേടിയിരുന്നു. ഇവരിൽ നാലുപേരെ പരിശോധിച്ചപ്പോഴാണ് ഷിഗല്ല തിരിച്ചറിഞ്ഞത്. മറ്റു കുട്ടികളും സമാന രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു. ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

വിദ്യാർഥികൾ കഴിച്ച ഭക്ഷ്യ വസ്‌തുക്കളുടെ പരിശോധനാ റിപ്പോർട് ലഭിച്ചിട്ടില്ല. ദഹനവ്യവസ്‌ഥയെ തകരാറിലാക്കുന്ന ബാക്‌ടീരിയ മൂലമാണ് രോഗം പടരുക.

Most Read| ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE