‘ഈ കളി ചരിത്രം, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനം’; പ്രധാനമന്ത്രി

13 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഒരു ലോകകിരീടം ചൂടുന്നത്. ഇതിന് മുൻപ് 2011ലെ ഏകദിന ലോകകപ്പാണ് ഇന്ത്യ വിജയിച്ചത്.

By Trainee Reporter, Malabar News
Narendra Modi congratulate team india
Ajwa Travels

ന്യൂഡെൽഹി: ട്വിന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ ജനങ്ങൾക്ക് വേണ്ടി അഭിനന്ദിക്കുന്നതായും, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഈ നേട്ടത്തിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

”നിങ്ങൾ ലോകകപ്പാണ് ജയിച്ചതെങ്കിലും രാജ്യത്തെ ഗ്രാമങ്ങളിലെയും തെരുവുകളിലെയും നഗരങ്ങളിലെയും കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയമാണ് കീഴടക്കിയത്. ഈ ലോകകപ്പ് ഒരു പ്രത്യേക കാരണത്താലും ഓർമിക്കപ്പെടും. ഇത്രയേറെ രാജ്യങ്ങൾ ടീമുകളുണ്ടായിട്ടും ഒരു കളിപോലും തോൽക്കാതെ ലോകകപ്പ് സ്വന്തമാക്കുന്നത് ചെറിയ നേട്ടമല്ല. ക്രിക്കറ്റ് ലോകത്തിലെ എല്ലാ പ്രഗൽഭരെയും നേരിട്ട് നിങ്ങൾ വിജയം സ്വന്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനമുണ്ട്. ഈ കളി ചരിത്രമാണ്”- പ്രധാനമന്ത്രി പറഞ്ഞു.

13 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഒരു ലോകകിരീടം ചൂടുന്നത്. ഇതിന് മുൻപ് 2011ലെ ഏകദിന ലോകകപ്പാണ് ഇന്ത്യ വിജയിച്ചത്. 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയമാണിത്. രാഷ്‍ട്രപതി ദ്രൗപതി മുർമു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു.

ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന്‌ തോൽപ്പിച്ചാണ് ഇന്ത്യ വിജയകിരീടം ചൂടിയത്. ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 176 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്‌ക്ക് 20 ഓവറിൽ എട്ട് വിക്കറ്റിന് 169 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. രണ്ടാം വട്ടമാണ് ഇന്ത്യ ജേതാക്കളാകുന്നത്.

Most Read| ‘ചന്ദ്രയാൻ 4 വിക്ഷേപണം രണ്ട് ഘട്ടം; ബഹിരാകാശത്ത് എത്തിച്ച ശേഷം സംയോജിപ്പിക്കും’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE