നിഗൂഢതകൾ ഒളിപ്പിച്ച് ‘ഉള്ളൊഴുക്ക്’; ജൂൺ 21ന് തിയേറ്ററിലേക്ക്

പ്രേക്ഷകനെ വൈകാരികമായി പിടിച്ചുകുലുക്കാൻ കെൽപ്പുള്ള സിനിമയായിരിക്കും ഉള്ളൊഴുക്ക് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മലയാളത്തിലെ എക്കാലത്തെയും വിജയനായിക ഉർവശിയും, തൊട്ടതെല്ലാം മികച്ചതാക്കിയ പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം, ആസ്വാദകന്റെ പ്രതീക്ഷ വാനോളം ഉയർത്തുന്നുണ്ട്.

By Trainee Reporter, Malabar News
ullozhukk
Ajwa Travels

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ക്രിസ്‌റ്റോ ടോമിയുടെ ‘ഉള്ളൊഴുക്ക്’. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ചിത്രത്തിന്റെ ട്രെയിലറും പോസ്‌റ്ററുകളുമെല്ലാം പ്രേക്ഷകർ കൈയടിച്ച് ഏറ്റെടുത്തതാണ്. മലയാളത്തിലെ എക്കാലത്തെയും വിജയനായിക ഉർവശിയും, തൊട്ടതെല്ലാം മികച്ചതാക്കിയ പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം, ആസ്വാദകന്റെ പ്രതീക്ഷ വാനോളം ഉയർത്തുന്നുണ്ട്.

ജൂൺ 21നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് നാളെ മുതൽ ആരംഭിക്കും. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്ളാറ്റുഫോമുകളിലൂടെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. പ്രേക്ഷകനെ വൈകാരികമായി പിടിച്ചുകുലുക്കാൻ കെൽപ്പുള്ള സിനിമയായിരിക്കും ഉള്ളൊഴുക്ക് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ‘കറി&സയനൈഡ്’ എന്ന നെറ്റ്‌ഫ്‌ളിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്‌ത ക്രിസ്‌റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. ഉർവശി, പാർവതി എന്നിവരെക്കൂടാതെ അലൻസിയർ, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്‌ണൻ, ജയാ കുറുപ്പ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ആർഎസ്‌വിയുടെയും മക്‌ഗഫിൻ പിക്‌ചേഴ്‌സിന്റെയും ബാനറുകളിൽ റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്നാണ് നിർമാണം പൂർത്തിയാക്കിയത്. സഞ്‌ജീവ്‌ കുമാറാണ് സഹനിർമാണം നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 2018ൽ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവർ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടന്ന ‘സിനിസ്‌ഥാൻ ഇന്ത്യ’ തിരക്കഥാ മൽസരത്തിൽ 25 ലക്ഷം രൂപയുടെ ഒന്നാം സ്‌ഥാനം നേടിയ ക്രിസ്‌റ്റോ ടോമിയുടെ തിരക്കഥയാണ് ഉള്ളൊഴുക്ക് എന്ന സിനിമയാകുന്നത്.

അസോസിയേറ്റ് പ്രൊഡ്യൂസർ- പാഷാൻ ജൽ, ഛായാഗ്രഹണം- ഷെഹനാദ് ജലാൽ, എഡിറ്റർ- കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്‌സൺ പൊടുത്താസ്, കലാസംവിധാനം- മുഹമ്മദ് ബാവ, വസ്‌ത്രാലങ്കാരം- ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ്- റോണക്‌സ് സേവ്യർ, ചീഫ് അസോ. ഡയറക്‌ടർ- ആംബ്രോ വർഗീസ്, കാസ്‌റ്റിങ്‌ ഡയറക്‌ടർ- വർഷ വരദരാജൻ, പിആർഒ- ആതിര ദിൽജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകർ.

Health| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE