വെള്ളച്ചാട്ടത്തിലെ അപകടം; ഒമ്പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി- മരണസഖ്യ നാലായി

By Trainee Reporter, Malabar News
lonavala waterfall tragedy
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിലെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിൽ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒമ്പത് വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ നാലായി. അപകടത്തിൽപ്പെട്ട് കണാതായ നാല് വയസുകാരിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ചാണ് ഏഴംഗ കുടുംബം അപകടത്തിൽപ്പെട്ടത്. മുബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്‌റ്റേഷനിൽ അവധിയാഘോഷിക്കാൻ എത്തിയതായിരുന്നു കുടുംബം. മേഖലയിൽ പുലർച്ചെ മുതൽ പെയ്‌ത കനത്ത മഴയിൽ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് അപ്രതീക്ഷിതമായി കൂടിയതാണ് അപകടകാരണം.

വെള്ളച്ചാട്ടത്തിന് നടുവിലെ പാറയിൽ കുടുങ്ങിയ കുടുംബത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സഹായത്തിനായി നിലവിളിച്ച കുടുംബാംഗങ്ങൾ അവിടെ നിന്ന് കരയിലേക്കെത്താൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിയെങ്കിലും രക്ഷാശ്രമം വിഫലമായി.

Most Read| ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE