അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് വഴി വൈദ്യുതി ബിൽ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി

ഉപയോക്‌താക്കൾ അടക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം.

By Trainee Reporter, Malabar News
kseb-land-issue
Ajwa Travels

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി. ഉപയോക്‌താക്കൾ അടക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം.

തുക അക്കൗണ്ടിലെത്താൻ കാലതാമസം ഉണ്ടാകുന്നത് കാരണം ഉപയോക്‌താക്കൾ നേരിട്ടുവന്ന് അറിയിച്ച ബുദ്ധിമുട്ടുകളും പരാതികളും കണക്കിലെടുത്താണ് നടപടിയെന്ന് കെഎസ്ഇബി വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽ 70 ശതമാനം ഉപയോക്‌താക്കളും ഓൺലൈൻ വഴിയാണ് വൈദ്യുതി ബില്ലടക്കുന്നത്.

അധിക ചിലവില്ലാതെ അനായാസം ബിൽ അടക്കാനുള്ള നിരവധി ഓൺലൈൻ മാർഗങ്ങൾ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. സെക്‌ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടക്കാം. ഉപയോക്‌താക്കളുടെ സഹകരണം കെഎസ്ഇബി അഭ്യർഥിച്ചു.

Most Read| ചരിത്രത്തിലാദ്യം; പരിയാരം മെഡിക്കൽ കോളേജിൽ കെഎസ്‌യു സഖ്യത്തിന് വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE