മലപ്പുറത്ത് ആറായിരത്തിനടുത്ത് ആളുകളിൽ മഞ്ഞപ്പിത്തം; അതീവ ജാഗ്രത

By Trainee Reporter, Malabar News
jaundice
Rep. Image
Ajwa Travels

മലപ്പുറം: ജില്ലയിൽ ആറായിരത്തിനടുത്ത് ആളുകളിലേക്ക് മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വള്ളിക്കുന്നിലും അത്താണിക്കലിലും ആണ് രോഗവ്യാപനം ഉണ്ടായിട്ടുള്ളത്. ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ പോത്തുകല്ലിൽ വ്യാപനം ഉണ്ടായപ്പോൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം കേസുകൾ കുറഞ്ഞുവന്നിരുന്നു. എന്നാൽ, കഴിഞ്ഞ കുറഞ്ഞു ദിവസങ്ങളിലായി രോഗവ്യാപനം കൂടുതലാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിലവിൽ ആർക്കും ഗുരുതരമായ രോഗാവസ്‌ഥയില്ല.

അതേസമയം, ജില്ലയിൽ ഷിഗെല്ല നിയന്ത്രണ വിധേയമാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ നാല് വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഭക്ഷ്യവിഷബാധയേറ്റ 127 കുട്ടികൾ ചികിൽസ തേടിയിരുന്നു. ഇവരിൽ നാലുപേരെ പരിശോധിച്ചപ്പോഴാണ് ഷിഗല്ല തിരിച്ചറിഞ്ഞത്.

Most Read| ‘ഉറക്കവും ആഹാരവും കിട്ടാത്ത നരകജീവിതം’; പോലീസിലെ പ്രശ്‌നങ്ങളെ ചൊല്ലി സഭയിൽ ബഹളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE