കുറുവാ ദ്വീപ്; എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

By Trainee Reporter, Malabar News
High Court
Rep. Image
Ajwa Travels

കൊച്ചി: വയനാട് കുറുവാ ദ്വീപിലെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്. വിനോദസഞ്ചാരം മുൻനിർത്തി രണ്ടുകോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. എങ്ങനെയാണ് ഇത്തരമൊരു നിർമാണത്തിന് അനുമതി നൽകിയതെന്ന് കോടതി ചോദിച്ചു. കോടതിയുടെ അനുമതി ഇല്ലാതെ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും നിർദ്ദേശിച്ചു.

ജസ്‌റ്റിസുമാരായ ഡോ. എകെ ജയശങ്കർ നമ്പ്യാർ, പി ഗോപിനാഥ്‌ എന്നിവരാണ് കേസ് പരിഗണിച്ചത്. അതേസമയം, ഇടുക്കിയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ട സംഭവവും കോടതിയിൽ വന്നു. ടൂറിസ്‌റ്റുകൾക്കുള്ള സഫാരി പാർക്കിലായിരുന്നു സംഭവം. എന്നാൽ, സംസ്‌ഥാനമൊട്ടാകെ 36 സഫാരി പാർക്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയ്‌ക്ക് അനുമതിയില്ല.

ഇടുക്കി ജില്ലയിലെ സഫാരി പാർക്കുകളുടെ നിയമവശങ്ങളെ കുറിച്ച് അറിയിക്കാൻ ജില്ലാ കളക്‌ടർക്ക് കോടതി നിർദ്ദേശം നൽകി. മൂന്നാറിൽ കാട്ടാന ശല്യം ഒഴിവാക്കുന്നതിന് കല്ലാറിലുള്ള പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിന് ചുറ്റും വേലി കെട്ടണമെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

Most Read| മാനനഷ്‌ടക്കേസ്; മേധാ പട്‌കറിന് അഞ്ചുമാസം തടവുശിക്ഷ- പത്ത് ലക്ഷം രൂപ പിഴയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE