മാനനഷ്‌ടക്കേസ്; മേധാ പട്‌കറിന് അഞ്ചുമാസം തടവുശിക്ഷ- പത്ത് ലക്ഷം രൂപ പിഴയും

ഡെൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന നൽകിയ പരാതിയിലാണ് കേസ്.

By Trainee Reporter, Malabar News
Medha patkar EIA_2020 Aug 15
Ajwa Travels

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്‌കറിന് അഞ്ചുമാസം തടവുശിക്ഷ. ഡെൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന നൽകിയ പരാതിയിലാണ് കേസ്. സക്‌സേനയ്‌ക്ക് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ഡെൽഹി സാകേത് കോടതി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രാഘവ് ശർമ വിധിച്ചു.

ശിക്ഷ നടപ്പാക്കുന്നതിന് ഒരു വർഷത്തെ സാവകാശം അനുവദിച്ച കോടതി, വിധിക്കെതിരെ അപ്പീൽ നൽകാനും മേധയ്‌ക്ക് അനുമതി നൽകി. സ്വന്തം ജാമ്യത്തിൽ വെറുതെ വിടണമെന്ന മേധയുടെ അപേക്ഷ തള്ളിയ കോടതി, പ്രതിയുടെ പ്രായവും അസുഖങ്ങളും കണക്കിലെടുത്ത് വലിയ ശിക്ഷ നൽകുന്നില്ലെന്നും പറഞ്ഞു.

2000ത്തിൽ തനിക്കെതിരെയും നർമദ ബച്ചാവോ ആന്ദോളൻ പദ്ധതിക്കെതിരെയും പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ സക്‌സേനയ്‌ക്കെതിരെ മേധ കേസ് നൽകിയിരുന്നു. സക്‌സേന ഭീരുവാണെന്നും ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്നുമുള്ള ആരോപണത്തിന് എതിരെയാണ് മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്‌.

Most Read| ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE