‘ലാഭവിഹിതം നൽകിയില്ല’; ആർഡിഎക്‌സ് സിനിമക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി

By Trainee Reporter, Malabar News
RDX MOVIE
Ajwa Travels

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്‌ദാനം ചെയ്‌ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി അഞ്‌ജനയാണ് പരാതിയുമായി രംഗത്തെത്തിയത്.

സിനിമയുടെ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ അഞ്‌ജന തൃപ്പൂണിത്തുറ പോലീസിൽ പരാതി നൽകി. ആറുകോടി രൂപ നിക്ഷേപിച്ച തന്നെ വഞ്ചിച്ചെന്നും വ്യാജരേഖ ഹാജരാക്കിയെന്നുമാണ് അവർ പരാതിയിൽ പറയുന്നത്. നൂറുകോടി രൂപ ലാഭം നേടിയതായി നിർമാതാക്കൾ പരസ്യം ചെയ്‌തിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സമാനസ്വഭാവമുള്ള മറ്റൊരു സംഭവത്തിന്റെ വിശദാംശങ്ങൾ കൂടി പുറത്തുവന്നിരിക്കുന്നത്. 2023ലെ ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ആർഡിഎക്‌സ്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്‌തത്‌.

Most Read| രാഹുലിന്റെ പ്രസംഗത്തിന് കട്ട്; ഹിന്ദു, അഗ്‌നിവീർ പരാമർശങ്ങൾ രേഖകളിൽ നിന്നും നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE