സംസ്‌ഥാനത്തെ 49 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഈ മാസം 30ന്

നാമനിർദ്ദേശ പത്രിക ഈ മാസം നാലുമുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്‌മ പരിശോധന 12ന് നടത്തും.

By Trainee Reporter, Malabar News
The by-elections for 19 local wards of the state have started
Rep. Image
Ajwa Travels

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാർഡ് ഉൾപ്പടെ സംസ്‌ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഈ മാസം 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്‌ഞാപനം ഈ മാസം നാലിന് പുറപ്പെടുവിക്കും.

കണ്ണൂർ ജില്ലയിൽ മൂന്ന് വാർഡുകളിൽ തിരഞ്ഞെടുപ്പ് നടക്കും. കണ്ണൂർ ജില്ലയിലെ തലശേരി നഗരസഭയിലെ വാർഡ് 18 പെരിങ്കളം (ജനറൽ), കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് ആലക്കാട്, പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് മണ്ണേരി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

നാമനിർദ്ദേശ പത്രിക ഈ മാസം നാലുമുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്‌മ പരിശോധന 12ന് നടത്തും. സ്‌ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 15 ആണ്. വോട്ടെണ്ണൽ 31ന് രാവിലെ പത്ത് മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.

Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE