ലോകകപ്പ് കിരീടം; ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.

By Trainee Reporter, Malabar News
t20 world cup
Ajwa Travels

ന്യൂഡെൽഹി: ട്വിന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഔദ്യോഗിക എക്‌സ് പേജിലൂടെ  ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.

ടൂർണമെന്റിൽ ഉടനീളം അസാധാരണമായ പ്രകടനമാണ് താരങ്ങൾ കാഴ്‌ചവെച്ചത്. ഈ നേട്ടത്തിന്റെ ഭാഗമായ എല്ലാ താരങ്ങളെയും കോച്ചുമാരെയും മറ്റു സ്‌റ്റാഫുകളെയും അഭിനന്ദിക്കുന്നതായും ജയ് ഷാ ട്വീറ്റ് ചെയ്‌തു.

ഇന്നലെ ബാർബഡോസിലെ കെൻസിങ്ടൻ ഓവലിൽ നടന്ന ട്വിന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ലോകകിരീടം ചൂടിയത്. വിരാട് കോലി (59 പന്തിൽ 76 റൺസ്), ആക്ഷർ പട്ടേൽ (31 പന്തിൽ 47) എന്നിവരുടെ മികച്ച ഇന്നിങ്‌സുകളും ജസ്‌പ്രീത് ബുമ്രയുടെ നേതൃത്വത്തിൽ ബോളിങ് നിരയുടെ ഉജ്വല പ്രകടനവുമാണ് ഇന്ത്യക്ക് അവിസ്‌മരണീയ വിജയം സമ്മാനിച്ചത്.

കോലിയാണ് പ്ളെയർ ഓഫ് ദ് മാച്ച്. ടൂർണമെന്റിലാകെ 15 വിക്കറ്റ് നേടിയ ബുമ്ര പ്ളെയർ ഓഫ് ദ് സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. വിജയത്തിന് പിന്നാലെ വിരാട് കോലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ ട്വിന്റി20 ഫോർമാറ്റിൽ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു.

Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE