രാജ്യ തലസ്‌ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ആശുപത്രികളിൽ

പത്തോളം ആശുപത്രികൾക്ക് നേരെയാണ് ബോംബ് ഭീഷണി.

By Trainee Reporter, Malabar News
delhi airport-Bomb threat
Representational Image
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിലെ നിരവധി ആശുപത്രികൾക്കും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനും നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പത്തോളം ആശുപത്രികൾക്ക് നേരെയാണ് ബോംബ് ഭീഷണി. പരിശോധന നടക്കുകയാണെന്ന് ഡെൽഹി ഫയർ സർവീസ് വ്യക്‌തമാക്കി.

പരിശോധനയിൽ സംശയമുളവാക്കുന്ന യാതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡെൽഹി പോലീസ് അറിയിച്ചു. ബോംബ് ഭീഷണി ആദ്യം റിപ്പോർട് ചെയ്‌തത്‌ ബുബാരി ആശുപത്രിയാണ്. പിന്നാലെ സഞ്‌ജയ്‌ ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലും ബോംബ് ഭീഷണി റിപ്പോർട് ചെയ്‌തു. ഇവയ്‌ക്ക് രണ്ടിനും പുറമെ പത്തോളം ആശുപത്രികളിലും ബോംബ് ഭീഷണിയെത്തിയെന്ന് പോലീസ് വെളിപ്പെടുത്തി.

ബുബാരി ആശുപത്രിയിൽ ബോംബ് ഭീഷണിയുമായി ഇമെയിൽ സന്ദേശമെത്തി. ലോക്കൽ പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്‌ഥലത്തെത്തി. പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ഡെപ്യൂട്ടി കമ്മീഷണർ കെകെ മീന പറഞ്ഞു. മേയ് ഒന്നിന് ഡെൽഹിയിലെ 100 സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.

Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE