അമ്മ; സിദ്ദിഖ് ജനറൽ സെക്രട്ടറി, ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡണ്ടുമാർ

മോഹൻലാൽ പ്രസിഡണ്ട് സ്‌ഥാനത്തേക്കും ഉണ്ണി മുകുന്ദൻ ട്രഷറർ സ്‌ഥാനത്തേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

By Trainee Reporter, Malabar News
actor Siddique
Ajwa Travels

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്‌മയായ ‘അമ്മ’യുടെ (AMMA) ഭാരവാഹി തിരഞ്ഞെടുപ്പിൽ നടൻ സിദ്ദിഖിനെ (വോട്ട്- 157) ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മൽസരിച്ചത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡണ്ടുമാർ. മഞ്‌ജു പിള്ള പരാജയപ്പെട്ടു.

ജോയിന്റ് സെക്രട്ടറി സ്‌ഥാനത്തേക്ക്‌ അനൂപ് ചന്ദ്രനെതിരെ ബാബുരാജ് വിജയിച്ചു. മോഹൻലാൽ പ്രസിഡണ്ട് സ്‌ഥാനത്തേക്കും ഉണ്ണി മുകുന്ദൻ ട്രഷറർ സ്‌ഥാനത്തേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 337 പേരാണ് ചെയ്‌തത്‌. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ: കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്‌ണ, ടിനി ടോം, അനന്യ, വിനു മോഹനൻ, ടൊവിനോ തോമസ്, സരയു, അൻസിബ.

രമേശ് പിഷാരടി, റോണി ഡേവിഡ് എന്നിവരാണ് എക്‌സിക്യൂട്ടീവിലേക്ക് മൽസരിച്ചവരിൽ പരാജയപ്പെട്ടത്. 11 അംഗ എക്‌സിക്യൂട്ടീവിലേക്ക് 12 പേരാണ് മൽസരിച്ചത്. അമ്മയുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളിൽ നാലുപേർ സ്‌ത്രീകളായിരിക്കണം. മമ്മൂട്ടി യുകെയിൽ ആയതിനാൽ യോഗത്തിന് എത്തിയില്ല. വോട്ടിങ് ഒരുമണിക്ക് അവസാനിക്കുന്നതിന് തൊട്ടുമുൻപ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എത്തിയിരുന്നു.

Most Read| ‘ചന്ദ്രയാൻ 4 വിക്ഷേപണം രണ്ട് ഘട്ടം; ബഹിരാകാശത്ത് എത്തിച്ച ശേഷം സംയോജിപ്പിക്കും’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE