വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ഭൂമിയുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ വിവരം പുറത്തുവിട്ടു. ഒരു യാത്രാവിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് സമീപത്ത് എത്തുമെന്നും ഭാവിയിൽ ഇത് ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 72 ശതമാനമാണെന്നും നാസ അറിയിച്ചു.
2024 കെഎൻ1 എന്ന ഛിന്നഗ്രഹം ഇന്ന് രാത്രി 11.39ന് ഭൂമിക്ക് സമീപത്ത് എത്തുമെങ്കിലും 56 ലക്ഷം കിലോമീറ്ററായിരിക്കും ഭൂമിയുമായുള്ള അകലം. അമോർ ഗ്രൂപ്പിൽപ്പെടുന്ന, 88 അടി വ്യാസമുള്ള ഛിന്നഗ്രഹത്തിന്റെ വേഗം മണിക്കൂറിൽ 16,500 കിലോമീറ്ററാണ്. ഇന്ന് ഭൂമിയിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ കടന്നുപോകുന്ന ഛിന്നഗ്രഹം 2038 ജൂലൈ 12ന് ഭൂമിയുമായി കൂട്ടിയിടിച്ചേക്കുമെന്നും അതിനുള്ള സാധ്യത 72 ശതമാനമാണെന്നും നാസ പറയുന്നു.
ഛിന്നഗ്രഹ ഭീഷണികളെപ്പറ്റി പഠിക്കാനും പ്രതിരോധ മാർഗങ്ങൾ വിലയിരുത്താനുമായി നടത്തുന്ന പ്ളാനറ്ററി ഡിഫൻസ് ഇന്ററാജൻസി ടേബിൾടോപ് എക്സർസൈസിന്റെ ഭാഗമായാണ് നാസയുടെ കണ്ടെത്തൽ. യുഎസ് സർക്കാർ ഏജൻസികളിലെ നൂറോളം പ്രതിനിധികളും രാജ്യാന്തര വിദഗ്ധരുമടങ്ങുന്ന സംഘം പങ്കെടുത്ത എക്സർസൈസ് മേരിലൻഡിലെ ജോൺഹോപ്കിൻസ് അപ്ളൈഡ് ഫിസിക്സ് ലബോറട്ടറിയിലാണ് നടന്നത്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ