തിരുവനന്തപുരം: കോഴിക്കോട് ആസ്ഥാനമായ കൗൺസിലിംഗ് ഫോർ മൈൻഡ് പ്രസിദ്ധീകരിക്കുന്ന പതിമൂന്നാമത് പുസ്തകം ‘സ്നേഹത്തിന്റെ മനഃശാസ്ത്രം’ പ്രകാശനം ചെയ്തു.
ഫിൽക്കാ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കവടിയാർ ഭാരത് സേവക് സമാജ് ഓഡിറ്റോറിയത്തിൽ സംവിധായകനും കെഎഫ്ഡിസി ചെയർമാനുമായ ഷാജി എൻ കരുണാണ് പുസ്തകം പ്രകാശനം ചെയ്തത്.
എഴുത്തുകാരനും സീനിയർ സൈക്കോളജിസ്റ്റുമായ ഡോ. സികെ അനിൽകുമാർ എഴുതിയ പുസ്തകത്തിന്റെ കോപ്പി നോവലിസ്റ്റും സംവിധായകനുമായ സാമ്പു ശങ്കറും എഴുത്തുകാരിയും അഭിനേത്രിയുമായ ജസിന്താ മോറിസും കൂടി ഏറ്റുവാങ്ങി.
ബോധപൂർവം, പ്രത്യേകം അസൂത്രണം ചെയ്ത പദ്ധതികളിലൂടെ മനുഷ്യരെ വെറുപ്പ് കൊണ്ട് അകറ്റാൻ ശ്രമിക്കുന്ന വർത്തമാനകാലത്ത് പരിധിയില്ലാത്ത സ്നേഹത്തിലൂടെ മാത്രമെ സാഹോദര്യവും മൈത്രിയും ഊട്ടിയുറപ്പിക്കാൻ കഴിയൂ എന്നും പുസ്തകം ആ വഴിക്കു ദിശാബോധം നൽകുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണെന്നും ചടങ്ങിൽ സംസാരിച്ച പലരും അഭിപ്രായപ്പെട്ടതായി ഡോ. സികെ അനിൽകുമാർ പറഞ്ഞു.
സാമൂഹിക സാംസ്കാരിക രംഗത്തുള്ള നിരവധിപേർ പങ്കെടുത്ത ചടങ്ങിൽ ഡോ. സികെ അനിൽകുമാർ നന്ദി പറഞ്ഞു. ഫിൽക്കാ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഫിലിം പ്രദർശനവും നടന്നു.
HEALTH READ| ചായയും കാപ്പിയും: ജാഗ്രത വേണമെന്ന് ഐസിഎംആർ