പ്രായം വെറുമൊരു നമ്പർ മാത്രമെന്ന് തെളിയിക്കുകയാണ് അമേരിക്കയിൽ നിന്നുള്ള ഒരു 71-കാരി. അമേരിക്കയിലെ സൗന്ദര്യ മൽസരത്തിൽ പങ്കെടുത്താണ് മരീസ തേജോ എന്ന 71കാരി ഇന്ന് വാർത്തകളിൽ ഇടം നേടുന്നത്. പ്രായമായെന്ന് പറഞ്ഞ് വീടിന്റെ ഒരു മൂലയിൽ ഒതുങ്ങിക്കൂടുന്നവർക്ക് പ്രചോദനമാണ് ഈ വനിത.
മിസ് ടെക്സാസ് യുഎസ്എ സൗന്ദര്യ മൽസരത്തിലാണ് മരീസ പങ്കെടുത്തത്. 75 പേർ മൽസരിച്ച സൗന്ദര്യ മൽസരത്തിലാണ് മരീസ തേജോ ഭാഗമായത്. മിസ് ടെക്സാസ് മൽസരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന നേട്ടവും ഇതോടെ മരീസക്ക് സ്വന്തമായി. ജൂൺ 22ന് നടന്ന ചടങ്ങിൽ വിജയിയായത് അരിയാന വേർ എന്ന യുവതിയാണ്.
എന്നാൽ, മരീസ തേജോ ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രായത്തെ വെല്ലുവിളിച്ച് റാംപിൽ തിളങ്ങിയ മരീസ കൈയ്യടികൾ ഓരോന്നായി ഏറ്റുവാങ്ങി. ‘മിസ് ടെക്സാസ് യുഎസ്എ മൽസരത്തിൽ പങ്കെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. എല്ലാ പ്രായത്തിനും ഭംഗിയുണ്ടെന്നും എല്ലാ സ്ത്രീകളും തന്നാൽ കഴിയുന്ന രീതിയിൽ മാനസിക-ശാരീരിക ആരോഗ്യം പരിഗണിക്കണമെന്നുമുള്ള സന്ദേശം നൽകാനാണ് തന്റെ ഈ പ്രവർത്തിയിലൂടെ ആഗ്രഹിക്കുന്നതെന്നും’ മരീസ പറഞ്ഞു.
സൗന്ദര്യ മൽസരത്തിന് പങ്കാളികളാകുന്നതിനുള്ള പ്രായപരിധി എടുത്തുകളഞ്ഞ പുതിയ നിയമമാണ് മരീസയുടെ ആഗ്രഹ സഫലീകരണത്തിന് കാരണമായത്.
Most Read| അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു